ആസ്‌ട്രേലിയക്കെതിരെയുള്ള ടീമിൽ ഷമി കളിക്കില്ല

മുംബൈ: ആസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയില്‍ മുഹമ്മദ് ഷമി കളിക്കില്ല. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് താരത്തിന് പരമ്പര നഷ്ടമാകുന്നത്. പേസര്‍ ഉമേഷ് യാദവിനെ പകരക്കാരനായി ടീമിലെടുത്തിട്ടുണ്ട്. ബിസിസിഐ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ആസ്ട്രേലിയക്കെതിരെ കളിക്കാനുള്ളത്. സെപ്റ്റംബര്‍ 20-ന് മൊഹാലിയിലാണ് ആദ്യ ടി20. രണ്ടാം ടി20 23ന് നാഗ്പൂരിലും മൂന്നാം ടി20 ഹൈദരാബാദിലും നടക്കും. എല്ലാ മത്സരങ്ങളും വൈകീട്ട് 7.30നാണ്. ആസ്ടട്രേലിയന്‍ പരമ്പരക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇന്ത്യക്ക് കളിക്കാനുണ്ട്.

അതേസമയം ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ മികച്ച ഫോമിലാണ് ഉമേഷ് യാദവ് കളിച്ചത്. 16 വിക്കറ്റ് താരം വീഴ്ത്തി. മൂന്ന് ട്വന്റി20യാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലുള്ളത്. 20, 23, 25 തിയതികളിലായാണ് മത്സരം. മൂന്ന് ഏകദിനങ്ങള്‍ സെപ്തംബര്‍ 28, ഒക്ടോബര്‍ രണ്ട്, ഒക്ടോബര്‍ നാല് എന്നീ ദിവസങ്ങളിലായി നടക്കും.

നിലവില്‍ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള റിസര്‍വ് താരങ്ങളുടെ പട്ടികയിലാണ് മുഹമ്മദ് ഷമിയുള്ളത്. 15 അംഗ സംഘത്തിലെ താരങ്ങളില്‍ ഒരാള്‍ക്ക് പരിക്കേറ്റാലാവും ഷമിക്ക് ടീമിനൊപ്പം ചേരാനാവുക. എന്നാല്‍ ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക ടീമുകള്‍ക്കെതിരായ ട്വന്റി20 പരമ്പരയില്‍ കളിച്ച് ഷമിക്ക് മികവ് കാണിക്കേണ്ടിയിരുന്നു. പരിക്കിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ റിസര്‍വ് താരങ്ങളില്‍ ദിപക് ചഹറിനേക്കാള്‍ ഷമിക്ക് മുന്‍ഗണന ലഭിക്കും എന്നും വിലയിരുത്തപ്പെട്ടിരുന്നു.

Top