ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിൽ ഷമിയെയും ഹൂഡയെയും ഒഴിവാക്കി

ന്ത്യ – ദക്ഷിണാഫ്രിക്ക ടി20 പരമ്പരില്‍ നിന്ന് ദീപക് ഹൂഡയെയും മുഹമ്മദ് ഷമിയെയും ഒഴിവാക്കി. പുറംവേദനയാണ് ഹൂഡയെ പുറത്താക്കാനുള്ള കാരണം. ഷമി കൊവിഡില്‍ നിന്ന് മുക്കുറ്റി നേടിയിട്ടുമില്ല. പകരക്കാരായി ശ്രേയസ് അയ്യര്‍, ഷഹബാസ് അഹമ്മദ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. ഷമിക്ക് പകരം ടീമില്‍ ഉണ്ടായിരുന്ന ഉമേഷ് യാദവ് ടീമിനൊപ്പം തുടരും. മാറ്റമുണ്ടാവുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ബിസിസിഐ ഇക്കാര്യം തള്ളി.

ഹൂഡ കൂടുതല്‍ പരിശോധനയ്ക്കായി ബാംഗ്ലൂര്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തും. ഭുവനേശ്വര്‍ കുമാറിന്റെയും ഹാര്‍ദിക് പാണ്ഡ്യയുടെ കായികക്ഷമതയും പരിശോധിക്കും. നേരത്തെ ഭുവനേശ്വറിന് വിശ്രമം അനുവദിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20യില്‍ അര്‍ഷ്ദീപാണ് കളിക്കുന്നത്.

ടി20 ലോകകപ്പിനുള്ള ടീമില്‍ ഷമി സ്റ്റാന്‍ഡ് ബൈ താരമായി ഇടം നേടിയിരുന്നു. ഓസ്ട്രേലിയയിലേക്കുള്ള സംഘത്തില്‍ ഷമി തുടരുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല. യാത്ര തിരിക്കും മുമ്പ് ഷമി പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് സെലക്റ്റര്‍മാരുടെ പ്രതീക്ഷ. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഒരിക്കല്‍ പോലും താരം ഇന്ത്യന്‍ ജേഴ്സിയില്‍ ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ല.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രിത് ബുമ്ര, ഉമേഷ് യാദവ്, ശ്രേയസ് അയ്യര്‍, ഷഹ്ബാസ് അഹമ്മദ്.

Top