Shame, Jamshedpur: Rape victim raped again in hospital

rape

ജംഷഡ്പൂര്‍: ഝാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ ബലാത്സംഗം ചെയ്യപ്പെട്ട് ചികിത്സയിലായിരുന്ന 15 വയസുകാരി ആശുപത്രിയില്‍ വീണ്ടും ബലാത്സംഗത്തിനിരയായി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എംജിഎം ആശുപത്രിയിലെ കാവല്‍ക്കാരനാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. സര്‍ക്കാര്‍ ആശുപത്രിയായി എം.ജി.എം ആശുപത്രിയിലാണ് സംഭവം.

നേരത്തെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തയാള്‍ റിമാന്റിലാണ്. പൊലീസാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സുരക്ഷാ ജീവനക്കാരന്‍ ഒളിവിലാണ്. രണ്ട് പേരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Top