തമിഴ് നടൻ വിജയ് സേതുപതി ക്കെതിരെ ട്വിറ്ററിൽ ഷെയിം ഹാഷ്ടാഗ്

ശ്രീലങ്കൻ ക്രിക്കറ്റ്​ താരം മുത്തയ്യ മുരളീധരൻെറ ജീവിത കഥ പറയുന്ന ‘800’ എന്ന ചിത്രത്തിൽ പ്രധാനവേഷം ചെയ്യുന്ന തമിഴ് നടൻ വിജയ് സേതുപതിക്കെതിരെ ട്വിറ്ററിൽ ഷെയിം ഹാഷ്​ടാഗ്​. ഷെയിം ഓൺ യൂ വിജയ്​ സേതുപതി എന്ന ഹാഷ്​ടാഗാണ്​ ട്വിറ്ററിൽ ട്രെൻഡിങ്ങിലെത്തിയിരിക്കുന്നത്​. സേതുപതിയെ ബഹിഷ്​കരിക്കുക എന്ന ഹാഷ്​ടാഗും ട്രെൻഡിങ്ങിലുണ്ട്​. മുത്തയ്യ മുരളീധരനായി സേതുപതി എത്തുന്ന ചിത്രത്തിൻെറ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെയാണ്​ സേതുപതിക്കെതി​രെ വിമര്‍ശനം ശക്തമായത്.

മുത്തയ്യ മുരളീധരന്‍ വംശഹത്യ സംഘത്തിലെ അംഗമാണെന്നും, വിജയ് സേതുപതി തമിഴ് സിനിമക്ക്​ അപമാനമാണെന്നുമുള്ള വാദങ്ങളുമായാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജ്യത്തെ തമിഴരെ അടിച്ചമര്‍ത്തുന്നവരാണെന്നും, ആ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിച്ച ഒരു ക്രിക്കറ്റ് താരത്തെ വിജയ് സേതുപതി അവതരിപ്പിക്കുന്നത് അന്യായമാണെന്നും ട്വിറ്ററാറ്റികള്‍ വാദിക്കുന്നു.

Top