ശകുന്ദളാ ദേവിയില്‍ വിദ്യാ ബാലന്റെ മകളായി സാന്യ മല്‍ഹോത്ര

ണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ജീവിതം സിനിമയാകുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിദ്യ ബാലനാണ്. ശകുന്തള ദേവി എന്നാണ് ചിത്രത്തിന്റെ പേര്. ശകുന്തളാ ദേവിയായിടുള്ള വിദ്യാ ബാലന്റെ ലുക്ക് തരംഗമായിരുന്നു. പുതിയ ഹെയര്‍ സ്റ്റൈലിലും ലുക്കിലുമാണ് വിദ്യ പ്രത്യക്ഷപ്പെടുന്നത്.

ശകുന്തള ദേവിയുടെ മകളായി അഭിനയിക്കുന്നത് സാന്യ മല്‍ഹോത്രയാണ്. ശകുന്തള ദേവിയുടെ മകള്‍ അനുപമ ബാനെര്‍ജിയായിട്ടാണ് സാന്യ മല്‍ഹോത്ര അഭിനയിക്കുക. ശകുന്തള ദേവിയുടെ നേട്ടങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നത്. അവരുടെ മകളായി അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താന്‍. വിദ്യാ ബാലനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണെന്നും സാന്യ മല്‍ഹോത്ര പറയുന്നു.

അഞ്ചാം വയസ്സില്‍ 18 വയസ്സുള്ളവര്‍ക്കു വേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യം, നിര്‍ധാരണം ചെയ്താണ് ശകുന്തളാ ദേവി പ്രശസ്തയാവുന്നത്. പിന്നീട് അമാനുഷികമായ കണക്കുകൂട്ടല്‍ വേഗത്തിന്റെ പേരില്‍ പ്രശസ്തയായി മാറി. അനു മേനോന്‍ ആണ് സംവിധാനം. വിക്രം മല്‍ഹോത്ര നയിക്കുന്ന നിര്‍മാണ കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.

Top