ശകുന്തളാദേവി ഒടിടി റിലീസിന്; ധര്‍മസങ്കടം അവസാനിച്ചാല്‍ സിനിമ തിയേറ്ററില്‍ കാണാമെന്ന് വിദ്യാബാലന്‍

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മറ്റു മേഖലെകളെ പോലെ പ്രതിസന്ധിയിലായ സിനിമാ മേഖലയില്‍ പല ചിത്രങ്ങളും ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസിനൊരുങ്ങുന്നു. അതിലൊന്നാണ് വിദ്യാ ബാലന്‍ അഭിനയിക്കുന്ന ശകുന്തളാ ദേവി. ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ കഥയാണ് ചിത്രം പറയുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയുമാണ് ശകുന്തളാ ദേവി.

കൊവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായത്. സിനിമ ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. ഇത് അനിവാര്യമായ ഒന്നാണ് എന്നാണ് വിദ്യാ ബാലന്‍ പറയുന്നു.കൊവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെച്ച സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയും വിവാദങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. ഇപ്പോഴുള്ള ധര്‍മ്മസങ്കടം അവസാനിച്ചാല്‍ തിയറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്നാണ് വിദ്യാ ബാലന്‍ പറയുന്നത്.

റിലീസ് ചെയ്യാന്‍ ഏറെക്കാലമായി കാത്തിരുന്ന സിനിമകള്‍ക്ക് ഒടിടി പ്ലാറ്റ്‌ഫോം വളരെയധികം സഹായിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ധര്‍മ്മസങ്കടം അവസാനിച്ചുകഴിഞ്ഞാല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രം കാണാന്‍ ആഗ്രഹിക്കുന്നുവെന്നും വിദ്യാ ബാലന്‍ പറയുന്നു.

Top