ശകുന്തളാ ദേവിയായി വിദ്യാ ബാലന്‍; ‘ഹ്യൂമണ്‍ കംപ്യൂട്ടര്‍’ന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

ണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ജീവിതം സിനിമയാകുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിദ്യ ബാലനാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പുതിയ ഹെയര്‍ സ്‌റ്റൈലിലും ലുക്കിലുമാണ് വിദ്യ പ്രത്യക്ഷപ്പെടുന്നത്. ശകുന്തള ദേവി എന്നാണ് ചിത്രത്തിന്റെ പേര്.

ഈ വേഷം ചെയ്യാന്‍ സാധിച്ചതിലെ സന്തോഷം വിദ്യ പങ്കുവച്ചു. ശകുന്തളാ ദേവിയായി വേഷമിടാന്‍ സന്തോഷമുണ്ടെന്നും തന്റേതായ നിലയില്‍ വിജയത്തിന്റെ കൊടുമുടി കയറാന്‍ സാധിച്ച വ്യക്തിത്വമാണ് അവരുടേതെന്നും വിദ്യ പറഞ്ഞു.

അഞ്ചാം വയസ്സില്‍ 18 വയസ്സുള്ളവര്‍ക്കു വേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യം, നിര്‍ധാരണം ചെയ്താണ് ശകുന്തളാ ദേവി പ്രശസ്തയാവുന്നത്. പിന്നീട് അമാനുഷികമായ കണക്കുകൂട്ടല്‍ വേഗത്തിന്റെ പേരില്‍ പ്രശസ്തയായി മാറി. അനു മേനോന്‍ ആണ് സംവിധാനം. വിക്രം മല്‍ഹോത്ര നയിക്കുന്ന നിര്‍മാണ കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.

Top