shakira new music video Chantaje is amazing

തിശയിപ്പിക്കുന്ന പാട്ടും മെയ്‌വഴക്കവുമുള്ള ഗായികയാണ് ഷക്കീര . അതുകൊണ്ടു തന്നെ അവരുടെ ഓരോ ഗാനവും കേള്‍ക്കുവാന്‍ ലോകം കാത്തിരിക്കുന്നു. ഷക്കീരയുടെ ഏറ്റവും പുതിയ ഗാനമായ ഷാന്റജ് യുട്യൂബില്‍ കുതിക്കുകയാണ്. മൂന്നു ദിവസം കൊണ്ട് ഒരു കോടിയിലധികം പ്രാവശ്യമാണ് ഈ വിഡിയോ ലോകം കണ്ടത്.

സെക്‌സി ലുക്കിലാണ് ഷക്കീര. വിചിത്രമായ വസ്ത്രധാരണത്തിനൊപ്പം എപ്പോഴത്തേയും പോലെ കിടിലന്‍ നൃത്തവും. ഒരു ബാറില്‍ നിന്ന് കൈയില്‍ പന്നിക്കുട്ടിയെ കെട്ടിയ ചങ്ങലയും പിടിച്ചിറങ്ങി വരുന്ന ഷക്കീരയിലൂടെയാണ് വിഡിയോയുടെ തുടക്കം. ബാറിന്റെ ബാത്‌റൂമില്‍ നിന്നാണ് നൃത്തം.

നാട്ടുകാരനായ മലൂമയാണ് ഈ കൊളംബിയന്‍ ഗായികയ്‌ക്കൊപ്പം പാടിയാടുന്നത്. വിഡിയോയെ കുറിച്ചുള്ള കൗതുകമുണര്‍ത്തിയ പല ദൃശ്യങ്ങളും വിവരങ്ങളും സമൂഹ മാധ്യമങ്ങള്‍ വഴി താരം പുറത്തുവിട്ടത് ചര്‍ച്ചയായിരുന്നു. വിഡിയോയ്ക്കുള്ള സ്വീകരണവും അതുകൊണ്ടു തന്നെ മികച്ചതായി. ഷക്കീരയും മലൂമയും ആദ്യമായി ഒന്നിച്ച വിഡിയോ കൂടിയാണിത്.

Top