സരയു കേന്ദ്രകഥാപാത്രമാകുന്ന ‘ഷക്കീല’ ഹ്രസ്വചിത്രം തരംഗമാകുന്നു

രയു മോഹനെ കഥാപാത്രമാക്കി സുഗീഷ് സംവിധാനം ചെയ്യുന്ന ‘ഷക്കീല’ എന്ന ഹ്രസ്വചിത്രം തരംഗമാകുന്നു. നടി ഷക്കീലയും നാട്ടിലെ ഒരു പാവം പെണ്‍കുട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ഒരു പെണ്‍കുട്ടിക്ക് ഷക്കീല എന്ന പേരിടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നല്ലൊരു സന്ദേശം കൂടി നല്‍കിയാണ് ചിത്രം അവസാനിക്കുന്നത്.

അമല്‍ കെ ജോബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ഷിജു എം ഭാസ്‌കര്‍ ആണ് ഛായാഗ്രഹണം. മനു രമേശന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. ഫ്രൈഡേ ക്ലബ് ഖത്തറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top