ഷക്കീലയായി റിച്ച ഛദ്ദ; ഫസ്റ്റ് പോസ്റ്റര്‍ പുറത്തുവിട്ടു

Richa Chadha,

ടി ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ഷക്കീല. റിച്ച ഛദ്ദയാണ് ഷക്കീലയായി വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. തല മുതല്‍ കാല്‍ വരെ ആഭരണം അണിഞ്ഞ് നില്‍ക്കുന്ന റിച്ചയെയാണ് പോസ്റ്ററില്‍ കാണുന്നത്. ഷക്കീലയുടെ ജീവിതത്തിലെ ഗ്ലാമറസ് ഭാഗമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.

റിച്ച തന്നെയാണ് പോസ്റ്റര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ബോള്‍ഡും ഭയവുമില്ലാത്തവളുമെന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. സിനിമയിലേതല്ലാത്ത ഷക്കീലയുടെ ജീവിതമാണ് പ്രധാനമായും ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പങ്കജ് ത്രിപതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2019ല്‍ ചിത്രം റിലീസിനെത്തും.

Top