ഐപിഎല്ലില്‍ തുടരാന്‍ തീരുമാനിച്ച് ഷക്കീബ് അല്‍ഹസന്‍

ഐപിഎല്‍ സീസണ്‍ അവസാനം വരെ ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഷക്കീബ് അല്‍ഹസന്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദില്‍ തുടരും. അയര്‍ലന്‍ഡില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്ക് മുന്നോടിയായി ഈ മാസം 23 ന് നാട്ടിലെത്താന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഷക്കീബിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഹൈദരാബാദിന്റെ പല വിദേശ താരങ്ങളും ലോകകപ്പിനായി നാട്ടിലേക്ക് മടങ്ങുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ ഷക്കീബ് ടീമില്‍ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്‌.

ജോണി ബെയര്‍‌സ്റ്റോവും, ഡേവിഡ് വാര്‍ണറും ലോകകപ്പ് മുന്നൊരുക്കങ്ങള്‍ക്കായി ഹൈദരാബാദ് ടീം വിടും. അതിനാല്‍ ഐപിഎല്‍ അവസാനം വരെ ടീമില്‍ തുടരാനുളള ഷക്കീബിന്റെ തീരുമാനം സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് വലിയ ആശ്വാസമായിരിക്കുകയാണ്.

Top