നാല് നായികമാരിലേക്ക് കഥ എത്തിയതിനെക്കുറിച്ച് വിവരിച്ച് ഷാജോണ്‍

ടന്‍ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബ്രദേഴ്സ് ഡേ. ചിത്രത്തില്‍ നായകനായ പൃഥ്വിരാജിനൊപ്പം നാല് നായികമാരാണുള്ളത്. മിയ ജോര്‍ജ്, പ്രയാഗ മാര്‍ട്ടിന്‍, ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റിയന്‍ എന്നിങ്ങനെ നാലു മുന്‍നിര നടിമാരാണ് ചിത്രത്തില്‍.

ഇപ്പോഴിതാ നാല് നടിമാരിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് ഷാജോണ്‍. ‘കഥ എഴുതിക്കൊണ്ടിരുന്നപ്പോള്‍ അങ്ങനെയൊരുദ്ദേശമൊന്നും ഇല്ലായിരുന്നു. പക്ഷേ, സ്‌ക്രിപ്റ്റെഴുതിത്തീര്‍ന്നപ്പോള്‍ നാലു നായികാ കഥാപാത്രങ്ങള്‍ക്കും ഈ കഥയില്‍ വളരെ പ്രാധാന്യമുണ്ടെന്നു വ്യക്തമായി. നാലുപേര്‍ക്കും ഈ കഥയില്‍ നല്ല സ്പേസുമുണ്ട്. അതിനാലാണ് നമ്മള്‍ അവരെ സമീപിച്ചതും അവര്‍ അതു ചെയ്യാമെന്നു സമ്മതിച്ചതും. ഇവര്‍ നായികമാരായി പെര്‍ഫോം ചെയ്യുന്നതു സിനിമയ്ക്കു വളരെ ഗുണകരമാണ്. ദൈവാനുഗ്രഹത്താല്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള നാലു നായികമാരെത്തന്നെ നമുക്കു കിട്ടിയെന്നും ഷാജോണ്‍ പറഞ്ഞു.

Top