ത്രില്ലറുമായി ഷാജി കൈലാസ് ; വിദ്യാബാലന്‍, നയന്‍താര, സാമന്ത എന്നിവര്‍ പരിഗണനയില്‍

‘ചിന്താമണി കൊലക്കേസി’നു ശേഷം മറ്റൊരു ത്രില്ലര്‍ ചിത്രവുമായെത്തുകയാണ് പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ സംവിധായകന്‍ ഷാജി കൈലാസ്.’കാപ്പ’ക്കു ശേഷം ഷാജി കൈലാസ്, ജി.ആര്‍.ഇന്ദുഗോപന്‍, തിയേറ്റര്‍ ഓഫ് ഡ്രീംസ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ‘പിങ്ക് പൊലീസ്’ എന്നാണ് പേര്.

‘കടുവ’, ‘കാപ്പ’, എന്നീ ചിത്രങ്ങള്‍ക്കുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര, വിദ്യാബാലന്‍, സാമന്ത എന്നിവരുടെ പേരുകളാണ് പ്രധാനവേഷത്തില്‍ പരിഗണനയിലുള്ളത്.തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ് ,ജിനു വി എബ്രഹാം എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.ശരവണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ജി.ആര്‍.ഇന്ദുഗോപന്‍ ആണ്.ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

Top