Shajahan Parikutty teesar out

റോമന്‍സ്, ഹാപ്പി ജേര്‍ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ ഒരുക്കുന്ന ചിത്രം ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

അമല പോള്‍ ആണ് നായിക. അജു വര്‍ഗീസ്, സുരാജ്, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

വൈ. വി രാകേഷ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അനീഷ് ലാലാണ് ഛായാഗ്രഹണം. ഗോപീസുന്ദര്‍ സംഗീതം നിര്‍വഹിക്കുന്നു. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top