ഷാജ് കിരണും സന്ദീപ് വാര്യരും കര്‍ണാടക മന്ത്രിക്കൊപ്പമുള്ള ചിത്രം പുറത്ത്; ഗൂഢാലോചനയെന്ന് സന്ദീപ്

തിരുവനന്തപുരം: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിൻറെ സുഹൃത്ത് ഷാജ് കിരണും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരും തമ്മിലുള്ള ചിത്രങ്ങൾ പുറത്ത് വന്നു. ബിജെപി ഭരിക്കുന്ന കർണാടക മന്ത്രി വി സുനിൽ കുമാറിന്റെ വസതിയിൽ വെച്ച് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.മാതൃഭൂമിയാണ് ഈ വാർത്ത പുറത്തു വിട്ടത് .

ബിജെപി നേതാവ് സന്ദീപ് വാര്യർ, ഷാജ് കിരണിന്റെ സുഹൃത്ത് രജിത്ത് ,കർണാടകയിലെ ഊർജ മന്ത്രി വി സുനിൽകുമാറിനൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ ഷാജ് കിരൺ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 2021 സെപ്റ്റംബർ 24നാണ് ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാജ് കിരണിന്റെ ബിജെപി ബന്ധമാണ് ചിത്രങ്ങളിൽ കൂടി വ്യക്തമാകുന്നത് . ഷാജ് കിരൺ മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനാണെന്നും മുഖ്യമന്ത്രിയുമായി അടുത്തുള്ള ബന്ധമുള്ളയാളെന്നും ബിലീവേഴ്സ് ചർച്ചുമായി ഇടനിലക്കാരനായി നിൽക്കുന്നയാൾ എന്നുമായിരുന്നു സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം. എന്നാൽ പുറത്തുവരുന്ന ചിത്രങ്ങൾ ഈ ആരോപണങ്ങളെ തള്ളിക്കളയുന്നതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

Top