ഷാജ് കിരണ്‍ മടങ്ങിയെത്തി; ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും

കൊച്ചി: സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചനക്കേസിൽ ഷാജ് കിരൺ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിനായി എത്തുമെന്ന് ഷാജ് കിരൺ അറിയിച്ചു.

സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ഷാജ് കിരൺ പ്രതിയല്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഷാജ് കിരണിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. മുൻകൂർ നോട്ടീസ് നൽകി ഷാജ് കിരണിനെ ചോദ്യം ചെയ്യാമെന്നും കോടതിയും വ്യക്തമാക്കിയിരുന്നു.

Top