ബോബിയില്‍ നിന്ന്‌ സച്ചിനിലേയ്ക്കുള്ള ഷെയ്‌നിന്റെ മേക്കോവര്‍; വീഡിയോ കാണാം

ധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് വന്‍ വിജയമായിരുന്നു. ചിത്രത്തിലെ ഷെയ്ന്‍ നിഗത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുടി വളര്‍ത്തി, കുറ്റിത്താടിയുമായി മുഷിഞ്ഞ വേഷത്തില്‍ വന്ന താരം മലയാള സിനിമയിലെ നായകസങ്കല്‍പ്പങ്ങളെ പൊളിച്ചടുക്കുന്നതായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഒരു ട്രാന്‍സഫര്‍മേഷന്‍ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്‌സിലെ ബോബിയില്‍ നിന്ന് ഇഷ്‌ക് എന്ന പുതിയ ചിത്രത്തിലെ നായകനായ സച്ചിയായുള്ള ഷെയ്‌നിന്റെ മാറ്റമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

മൂടി മുറിച്ച് താടിയും മീശയും ഷേവ് ചെയ്ത് പ്രായം കുറഞ്ഞ ലുക്കിലേക്കുള്ള താരത്തിന്റെ മാറ്റമാണ് വീഡിയോയില്‍ കാണാനാകുന്നത്. ഇഷകിലെ നായക കഥാപാത്രത്തിനായി പല്ലില്‍ കമ്പിയുമിടുകയും ചെയ്തു താരം. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ഷെയ്‌നിന്റെ ഈ മേക്കോവര്‍ കാണാന്‍ എത്തിയിരുന്നു.

നവാഗതനായ അനുരാജ് മനോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘നോട്ട് എ ലവ് സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ആന്‍ ശീതള്‍ ആണ് ചിത്രത്തിലെ നായിക. ചിത്രം മെയ് രണ്ടാം വാരം പ്രദര്‍ശനത്തിനെത്തും.

Top