ഷെയിൻ നിഗം-നിമിഷാ സജയൻ ചിത്രം ‘ഈട’ ; ട്രെയിലര്‍ പുറത്തിറങ്ങി

Shaine nigam

ഷെയിൻ നിഗവും , നിമിഷാ സജയനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈടയുടെ ട്രെയിലറെത്തി. പ്രണയകഥ പറയുന്ന ഈടയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ബി. അജിത്കുമാറാണ്. ഈട ജനുവരി 5ന് തിയേറ്ററുകളില്‍ എത്തും.

മൈസൂരിലെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി ജോലി ചെയ്യുന്ന ആനന്ദിന്റെയും യാദൃശ്ചികമായി പരിചയപ്പെട്ട ഐശ്വര്യയുടെയും പ്രണയത്തെ ഉത്തര മലബാറിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് ചിത്രം.

സുരഭി ലക്ഷ്മി, അലന്‍സിയര്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, രാജേഷ് ശര്‍മ്മ, സുധി കോപ്പ, ബാബു അന്നൂര്‍, ഷെല്ലി കിഷോര്‍, വിജയന്‍ കാരന്തൂര്‍, സുനിത തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.ഡെല്‍റ്റ സ്റ്റുഡിയോക്കു വേണ്ടി ശര്‍മിള രാജ നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് കളക്ടീവ് ഫേസ് വണ്‍ ആണ്.

Top