വിവാദങ്ങള്‍ക്കിടയില്‍ താരത്തെ തേടി അംഗീകാരം; ബിഹൈന്‍വുഡ്‌സിന്റെ മികച്ച നടന്‍

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായികൊണ്ടിരിക്കുന്ന താരമാണ് ഷെയിന്‍.പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും ആ വിവാദങ്ങള്‍ക്കിടയിലും ഒരു സന്തോഷ വാര്‍ത്തയാണ് ഷെയിനിനെ തേടിയെത്തിയത്. ബിഹൈന്‍വുഡ്‌സിന്റെ മികച്ച നടന്‍ എന്ന അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് താരം.

തമിഴ് നടന്‍ ശിവകാര്‍ത്തികേയനില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ച ഷെയ്ന്‍ തമിഴ് പാട്ട് പാടിയും പ്രസംഗിച്ചും സദസ്സിന്റെ ആദരവ് ഏറ്റുവാങ്ങി. മാത്രമല്ല അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് ജനങ്ങള്‍ താരത്തെ വരവേറ്റത്. ഇതില്‍ നിന്ന് പ്രേക്ഷകര്‍ക്ക് ഷെയിനിനോടുള്ള ആരാധന എത്രമാത്രമാണെന്ന് അറിയാന്‍ സാധിക്കും.

”എന്റെ ഉമ്മക്കും സഹോദരിമാര്‍ക്കുമായി ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നു. എനിക്കൊപ്പം നിന്നതിന്, തോറ്റുകൊടുക്കാത്തതിന് ഞാന്‍ എന്നോട് തന്നെ നന്ദി പറയുന്നു. നിങ്ങള്‍ എന്താകണം എന്ന് ആദ്യം തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ ആഗ്രഹം നടത്തിത്തരാന്‍ ഈ ലോകം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും.
”ഇത് സ്‌നേഹമാണ്. നമ്മള്‍ സംസാരിക്കുമ്പോള്‍, നടക്കുമ്പോള്‍, അഭിനയിക്കുമ്പോള്‍ അങ്ങനെ എന്തുചെയ്യുമ്പോഴും പ്രണയത്തോടെ ചെയ്യുക. പ്രണയമുണ്ടെങ്കില്‍ അതീ ലോകം കാണും. തമിഴ് അത്ര വശമില്ല, പക്ഷേ ഒന്ന് ശ്രമിച്ചുനോക്കാമെന്ന് കരുതി.
”എ ആര്‍ റഹ്മാന്‍ ഒരിക്കല്‍ പറഞ്ഞു, ‘എല്ലാ പുകഴും ഒരുവന്‍ ഒരുവന്‍ക്ക്’ എന്ന്. അത് ഞാനിവിടെയും പറയുന്നു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഒരിക്കല്‍ പറഞ്ഞു, ഇത് ഒന്നിന്റെയും അവസാനമല്ല, ഇവിടെ എന്റെ ജീവിതം തുടങ്ങുകയാണെന്ന്”- ഷെയ്ന്‍ പറഞ്ഞു.

അവതാരകര്‍ ആവശ്യപ്പെട്ടതനുസരിച്ച് തമിഴ് പാട്ടും പാടിയ ശേഷമാണ് ഷെയ്ന്‍ വേദി വിട്ടത്.

https://www.youtube.com/watch?time_continue=2&v=2eqHPNHYHJU&feature=emb_logo

Top