ചര്‍ച്ച ഏകപക്ഷീയം; എനിക്കവിടെ സംസാരിക്കാന്‍ അവസരം തരുന്നില്ല: ഷെയിന്‍

കൊച്ചി: ഷെയിനിന്റെ വിലക്കിനെ സംബന്ധിച്ച് അമ്മ – ഫെഫ്ക തമ്മിലുള്ള ചര്‍ച്ച കൊച്ചിയില്‍ നടന്നു. ഷെയ്ന്‍ നിഗവും വെയില്‍ അടക്കമുള്ള ചില ചിത്രങ്ങളുടെ നിര്‍മാതാക്കളും സംവിധായകനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനാണ് ചര്‍ച്ച നടത്തിയത്.

അമ്മയിലാണ് പ്രതീക്ഷയെന്നും ചര്‍ച്ച ഏകപക്ഷീയമാണെന്നും ഷെയിന്‍ പ്രതികരിച്ചു. ആയതിനാല്‍ ചര്‍ച്ചയില്‍ നിര്‍മാതാക്കള്‍ പറയുന്നത് കേട്ടുകൊണ്ട് റേഡിയോ പോലെ നില്‍ക്കാന്‍ തനിക്കാകില്ല. താന്‍ പറയുന്നത് കേള്‍ക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകുന്നില്ലെന്നും ഷെയ്ന്‍ ആരോപിച്ചു.

‘ഒത്തുതീര്‍പ്പിന് തന്നെയാണ് ഞാനവിടെ പോയത്. എന്നിട്ടെന്താ സംഭവിക്കുന്നത്? നമ്മള്‍ പറയുന്നത് അവിടെ ആരും കേള്‍ക്കില്ല. അവര്‍ പറയുന്നത് നമ്മള്‍ കേട്ടോണ്ട് നില്‍ക്കണം. റേഡിയോ പോലെ എന്നിട്ടെല്ലാം അനുസരിക്കണം. അത് പറ്റില്ല. അമ്മ എന്റെ സംഘടനയാണ്. അമ്മ എനിക്ക് വേണ്ടി സംസാരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അതില്‍ മാത്രമാണ് എന്റെ ഏകപ്രതീക്ഷ. നിര്‍മാതാക്കള്‍ ചെയ്യാനുള്ളതൊക്കെ ചെയ്യും. എന്നിട്ട് കൂടിപ്പോയാല്‍ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ ഖേദമറിയിച്ചേക്കും. അതുകൊണ്ട് എന്താ കാര്യം? ഇത്തവണ സെറ്റില്‍പ്പോയപ്പോള്‍ നിര്‍മാതാവല്ല എന്നെ ബുദ്ധിമുട്ടിച്ചത്. ആ പടത്തിന്റെ സംവിധായകനും ക്യാമറാമാനുമാണ്. എനിക്കും ഇതിന് തെളിവുകള്‍ ഉണ്ട്. അത് എവിടെ വേണമെങ്കിലും ഞാന്‍ പറഞ്ഞോളാം”, : ഷെയിന്‍ നിഗം

Top