‘വലിയ പെരുന്നാള്‍’ : കുമ്പളങ്ങി നൈറ്റ്സിലെ ബോബിയും സജിയും വീണ്ടും ഒന്നിക്കുന്നു

കുമ്പളങ്ങി നൈറ്റ്സിലെ ബോബിയും സജിയും വീണ്ടും ഒന്നിക്കുന്നു. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഷൈന്‍ നിഗത്തിന്റെയും സൗബിന്‍ ഷാഹിറിന്റേയും കഥാപാത്രങ്ങളായിരുന്നു ബോബിയും സജിയും. ചിത്രത്തില്‍ ഇരുവരും മിന്നുന്ന പ്രകടനമാണ് കാഴച വെച്ചത്. ഇപ്പോഴിതാ ഷൈന്‍ നിഗമും സൗബിന്‍ ഷാഹിറും വീണ്ടും ഒന്നിക്കുകാണ്.

നവാഗതനായ ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന വലിയ പെരുന്നാള്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ ജോജു ജോര്‍ജും പ്രധാന വേഷത്തില്‍ എത്തുന്നു. അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രം ഈദ് റിലീസായി തിയറ്ററുകളിലെത്തും.

Top