‘നാടറിഞ്ഞതും നേരം ഇന്നിതാ’; ഷെയ്ന്‍ നിഗം ചിത്രം വലിയ പെരുന്നാളിലെ ഗാനം കാണാം

ഷെയ്ന്‍ നിഗം പ്രധാന കഥാപാത്രമായി എത്തുന്ന ‘വലിയ പെരുന്നാള്‍ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. നാടറിഞ്ഞതും നേരം ഇന്നിതാ എന്ന ഗാനമാണ് പുറത്തുവിട്ടത്. സജു ശ്രീനിവാസന്‍, സുചിതാ സുരേസന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നവാഗതനായ ഡിമല്‍ ഡെന്നിസാണ് ചിത്രത്തിന് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഡിമലിനൊപ്പം തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഹിമിക ബോസാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു. സംഗീത സംവിധായകന്‍ റെക്‌സ് വിജയന്‍ ആണ് ചിത്രത്തിന് വേണ്ടി മറ്റ് ഗാനങ്ങളൊരുക്കിയിരിക്കുന്നത്.

മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബറില്‍ തിയറ്ററുകളിലെത്തും.

Top