ഷെയ്ന്‍ നിഗത്തിന്റെ തമിഴ് ചിത്രം സ്പാ; ഷൂട്ടിംഗ് നവംബറില്‍

ലയാളത്തിലെ യുവ നടന്‍ ഷെയ്ന്‍ നിഗം നായകനാകുന്ന തമിഴ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. തമിഴിലെ പ്രശസ്ത സംവിധായകന്‍ സീനു രാമസാമി സംവിധാനം ചെയ്യുന്ന സ്പാ എന്ന ചിത്രത്തിലാണ് ഷെയ്ന്‍ നായകനാകുന്നത്.

നവംബറിലാണ് ആരംഭിക്കുന്ന ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചെന്നൈ, പോണ്ടിച്ചേരി, മേഘാലയ തുടങ്ങിയ സ്ഥലങ്ങളാണ്.

ഷെയ്‌നിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ഇഷ്‌ക് വലിയ നിരൂപണ ശ്രദ്ധ നേടിയതായിരുന്നു.

തമിഴില്‍ തെന്‍മേര്‍ക്കു പരുവക്കാറ്റ്, നീര്‍പാര്‍വൈ, ധര്‍മ്മദുരൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സീനു രാമസാമി. തെന്‍മേര്‍ക്ക് പരുവക്കാറ്റ് എന്ന ചിത്രത്തിലൂടെ മികച്ച തമിഴ് ചിത്രത്തിനുളള ദേശീയ പുരസ്‌കാരവും സംവിധായകന് ലഭിച്ചിരുന്നു.

നിലവില്‍ വിജയ് സേതുപതിയെ നായകനാക്കിയുളള മാമനിതന്‍ എന്ന ചിത്രമാണ് സംവിധായകന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Top