സ്‌കേറ്റിംഗ് ബോര്‍ഡില്‍ സഞ്ചരിച്ച് ഷെയ്ന്‍ നിഗം; ‘ഉല്ലാസം’ചിത്രീകരണം പുരോഗമിക്കുന്നു

ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രമാണ് ‘ഉല്ലാസം’. നവാഗതനായ ജീവന്‍ ജോജോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിലെ ഷെയ്നിന്റെ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഒരു സ്‌കേറ്റിംഗ് ബോര്‍ഡില്‍ സഞ്ചരിക്കുന്ന മട്ടിലാണ് കഥാപാത്രത്തിന്റെ പുറത്തെത്തിയ സ്റ്റില്‍. സിനിമയുടെ ചിത്രീകരണം ഊട്ടിയില്‍ പുരോഗമിക്കുകയാണ്.

പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, അംബിക, ബേസില്‍ ജോസഫ് എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ തിരക്കഥ പ്രവീണ്‍ ബാലകൃഷ്ണന്റേതാണ് . ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ്മാന്‍.

ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘വലിയ പെരുന്നാളും’ ശരത്ത് മേനോന്റെ ‘വെയിലും’ ഷെയ്നിന്റേതായി പുറത്തുവരാനുള്ള ചിത്രങ്ങളാണ്.

Top