ഷെയ്ന്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഒരു പക്ഷവും പിടിക്കാനില്ലെന്ന് മന്ത്രി എകെ ബാലന്‍

ak balan

കൊച്ചി: നടന്‍ ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇന്ന് അമ്മയുമായി ഫെഫ്ക ചര്‍ച്ച നടത്തിയ സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് സര്‍ക്കാര്‍ ഒരു പക്ഷവും പിടിക്കാനില്ലെന്ന് മന്ത്രി എകെ ബാലന്‍. ഷെയ്‌നിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളുണ്ടായിട്ടുണ്ടെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചില വിവാദപരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പടവുമായി ബന്ധപ്പെട്ട ഉടമ്പടിയുടെ കോപ്പി ഷെയിന്‍ കാണിച്ചിരുന്നെന്നും സിനിമാ വ്യവസായം പ്രതിസന്ധിയിലാവാതെ മുന്നോട്ടു പോവേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത് സംഘടനകൾ ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്. അത്തരത്തിൽ രമ്യമായി പരിഹരിക്കണം. വ്യവസായം സംരക്ഷിക്കുന്നത്തിനുള്ള ഇടപെടൽ സർക്കാർ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഷെയ്നിനെ ഭീകരവാദിയായി സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ്.സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാൽ കഴിയാവുന്നത് ചെയ്യും – മന്ത്രി ബാലൻ അറിയിച്ചു.

Top