നാഗചൈതന്യയും അനു ഇമ്മാനുവലും ഒന്നിക്കുന്ന ‘ഷൈലജ റെഡ്ഡി അല്ലുഡു’; ടീസര്‍ കാണാം

നാഗചൈതന്യയും അനു ഇമ്മാനുവലും രമ്യ കൃഷ്ണനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഷൈലജ റെഡ്ഡി അല്ലുഡു എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു.

മാരുതി ദസരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വെണ്ണല കിഷോര്‍ , മുരളി ശര്‍മ്മഎന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നാഗ വംസി എസ്, പിഡിവി പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപിസുന്ദര്‍ ആണ്. ചിത്രം ആഗസ്റ്റ് 31ന് തീയേറ്ററുകളിലേക്കെത്തും.

Top