ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വനിതകളിൽ ശൈലജ ടീച്ചറും

തിരുവനന്തപുരം: പ്രമുഖ മാസികയായ ഫിനാൻഷ്യൽ ടൈംസിന്റെ‌ ഈ വർഷത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ ലോകത്തിലെ വനിതകളുടെ പട്ടികയിൽ കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ കെ ശൈലജയും. ഇന്ത്യയുടെ കോവിഡ്‌ പോരാട്ടത്തിൽ സ്തുത്യർഹമായ പങ്കുവഹിച്ച കേരളത്തിന്റെ കോവിഡ്‌ പോരാളി എന്ന വാചകത്തോടെയാണ്‌ മന്ത്രിയുടെ പേര്‌ പട്ടികയിലുള്ളത്‌‌.

ന്യൂസിലൻഡ്‌ പ്രധാനമന്ത്രി ജെസീന്ത ആർഡൻ, അമേരിക്കയുടെ നിയുക്ത‌ വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസ്‌, തായ്‌വാൻ പ്രസിഡന്റ്‌ സായ്‌ ഇങ്‌വെൻ, ജെർമൻ ചാൻസലർ അംഗല മെർക്കൽ എന്നിവരടക്കം 11 പേരും ലോകത്തിലെ തൊഴിലെടുക്കുന്ന എല്ലാ അമ്മമാരെയുമാണ്‌ അവസാന പട്ടിയിൽ സ്ഥാനംപിടിച്ചവരായി ഫിനാൻഷ്യൽ ടൈംസ്‌ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

Top