പപ്പയുടെ ഷൂസില്‍ കണ്ണുംനട്ട് കുഞ്ഞ് മിഷ; സമൂഹമാധ്യമങ്ങളില്‍ താരമായി ഷാഹിദിന്റെ കുഞ്ഞ് മിഷ

shahid123

ബോളിവുഡ് താരങ്ങള്‍ എന്നും വാര്‍ത്താ താരങ്ങളാണ് അതുപൊലെ അവരുടെ കുട്ടികളും. ഒരു പക്ഷെ ഇപ്പോള്‍ താരങ്ങളേക്കാള്‍ വാര്‍ത്താ പ്രധാന്യം നേടിയത് കുട്ടികള്‍ തന്നെയാണ്. കഴിഞ്ഞ കുറ് നാളുകളായി ഐശ്വര്യ ബച്ചന്റെ മകള്‍, ആരാധ്യ, ഷാരൂഖിന്റെ മകന്‍ അബ്റ്രാം, കരീനയുടെ മകന്‍ തൈമൂര്‍ എന്നിവരാണ് വാര്‍ത്തകളില്‍ തിളങ്ങി നിന്നത്.എന്നാല്‍ ഇപ്പോള്‍ താരമാകുന്നത് മറ്റാരുമല്ല, സാക്ഷാല്‍ ഷാഹിദ് കപൂറിന്റെ മകള്‍ മിഷയാണ് വാര്‍ത്തകളിലെ ഇപ്പോഴത്തെ താരം.

Guess she has decided to take over. ??

A post shared by Shahid Kapoor (@shahidkapoor) on

ഷാഹിദ് തന്റെ കുഞ്ഞ് രാജകുമാരിയുടെ നിരവധി ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഷാഹിദിനെ കാണാതെ അദ്ദേഹത്തിന്റെ ഷൂസണിഞ്ഞ് പോകാനൊരുങ്ങുന്ന ചിത്രമാണ് ആദ്യം പങ്കുവെച്ചത്. തുടര്‍ന്ന് മകളൊടൊപ്പം ചിത്രം വരയ്ക്കുന്നതിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

Perfect day.

A post shared by Shahid Kapoor (@shahidkapoor) on

 

ഇന്‍സ്റ്രാഗ്രമില്‍ എന്നും സജീവമാണ് ഷാഹിദ് കപൂറും ഭാര്യ മീരയും, ഫ്രധാനമായും കുഞ്ഞ് മിഷയുടെ ചിത്രങ്ങള്‍ തന്നെയാണ് പോസ്റ്റ് ചെയ്യുന്നത്. 2015 ലാണ് ഷാഹിദ് കപൂര്‍ മീരയെ വിവാഹം കഴിച്ചത്. തുടര്‍ന്ന് 2016-ലാണ് കുഞ്ഞ് മിഷ ഇവരുടെ ഇടയിലേക്ക് എത്തുന്നത്.

റിലീസിനൊരുങ്ങി നില്‍ക്കുന്ന തന്റെ പുതിയ ചിത്രമായ പത്മാവദിന്റെ പ്രതീക്ഷയിലാണ് ഷാഹീദ് കപൂര്‍. മാസങ്ങളോളം നീണ്ടു നിന്ന പ്രതിഷേധത്തിനു ശേഷമാണ് ഷാഹിദ് കപൂര്‍ നായകനായെത്തുന്ന പത്മാവദ് ജനുവരി 25 ന് തിയറ്ററുകളിലേക്ക് എത്തുന്നത്.

Top