സൂപ്പര്‍താരം ഷാരൂഖിനൊപ്പം കുസൃതികള്‍ ഒപ്പിക്കുന്ന സിവ ധോണി; ചിത്രങ്ങള്‍ വൈറല്‍

ഴിഞ്ഞ ദിവസം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള പോരാട്ടമായിരുന്നു. ഗ്രൗണ്ടില്‍ മത്സരം മുറുകുമ്പോള്‍ കാണികളുടെ ശ്രദ്ധ ഗാലറിയിലിരുന്ന കൊല്‍ക്കത്ത ടീമിന്റെ ഉടമസ്ഥന്‍ ഷാരൂഖ് ഖാനിനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ ധോണിയുടെ മകള്‍ സിവയ്ക്കും നേരെയുമായിരുന്നു.

സൂപ്പര്‍താരം ഷാരൂഖിനൊപ്പം കളിച്ച് ചിരിച്ച് കുസൃതികള്‍ ഒപ്പിക്കുന്ന സിവ ധോണിയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അമ്മ സാക്ഷിയോടൊപ്പം അച്ഛന്റെ കളി കാണാന്‍ എത്തിയതാണ് സിവ.

Top