ഷാറൂഖ് ഖാന്‍ കുള്ളന്റെ വേഷത്തിലെത്തുന്ന ചിത്രം ‘സീറോ’; മൂന്നാമത്തെ ഗാനം കാണാം

ഷാറൂഖ് ഖാന്‍ കുള്ളന്റെ വേഷത്തിലെത്തുന്ന ചിത്രം സീറോയിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടു. അനുഷ്‌ക ശര്‍മ്മയും കത്രീന കൈഫുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ഭൂമി ത്രിവേദിയും രാജ കുമാരിയും ചേര്‍ന്നാണ്. ഇര്‍ഷാദ് കമില്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അജയ്-അതുല്‍ ആണ്.

ആഫിയ എന്ന കഥാപാത്രത്തെയാണ് അനുഷ്‌ക ശര്‍മ്മ കൈകാര്യം ചെയ്യുന്നത്. വീല്‍ചെയര്‍ രോഗിയാണ് അനുഷ്‌ക. പിന്നീട് ഷാരൂഖ് ഖാന്‍ അനുഷ്‌കയുമായി പ്രണയത്തിലാകുകയാണ്. സിനിമാ താരമായാണ് കത്രീന കൈഫ് എത്തുന്നത്. കത്രീനയുമായും ഷാരൂഖ് പ്രണയത്തിലാകുന്നുണ്ട്.

ആനന്ദ് എല്‍ റായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ ഹിമാന്‍ഷു ശര്‍മ, സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, കജോള്‍, ശ്രീദേവി എന്നിവര്‍ അതിഥി വേഷത്തില്‍ എത്തുന്നു.

ആനന്ദ് എല്‍ റായിയുടെ കളര്‍ യെല്ലോ പ്രൊഡക്ഷന്‍സും എസ്ആര്‍കെഗൗരി ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബര്‍ 21ന് തിയറ്ററുകളിലെത്തും.

Top