ഷാരൂഖ് ഖാന്‍, റാണി മുഖര്‍ജി, നയന്‍താര ; 2024 ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് നടന്നു

2024 ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് മുംബൈയില്‍ വച്ച് നടന്നു. ഷാരൂഖ് ഖാന്‍ , റാണി മുഖര്‍ജി, കരീന കപൂര്‍, വിക്രാന്ത് മാസി, നയന്‍താര, ഷാഹിദ് കപൂര്‍, ആദിത്യ റോയ് കപൂര്‍, സന്ദീപ് റെഡ്ഡി വങ്ക തുടങ്ങി നിരവധി താരങ്ങള്‍ അവാര്‍ഡ് ചടങ്ങില്‍ ഭാഗമായി.

ജവാനിലെ പ്രകടനത്തിലൂടെ ഷാരൂഖ് ഖാന്‍ മികച്ച നടനും നയന്‍താര മികച്ച നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. അനിരുദ്ധ് രവിചന്ദര്‍ ആണ് മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. മിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ എന്ന ചിത്രത്തിലൂടെ റാണി മുഖജിയും മികച്ച നടിയായി.

അനിമല്‍ എന്ന ചിത്രത്തിലൂടെ സന്ദീപ് റെഡ്ഡി വങ്ക മികച്ച സംവിധായകനായപ്പോള്‍ ബോബി ഡിയോള്‍ ഒരു നെഗറ്റീവ് റോളിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. സംഗീത ലോകത്തിന് മികച്ച സംഭാവന നല്‍കിയതിന് ഗായകന്‍ കെ ജെ യേശുദാസിനെ വേദിയില്‍ ആദരിച്ചു.

Top