ഷാരൂഖ് ഖാനും രോഹിത് ഷെട്ടിയും ഒരുമിക്കാനിരുന്ന അംഗുറിന്റെ റീമേയ്ക്ക്‌ ഉണ്ടാകില്ല

ബോളിവുഡ് സൂപ്പര്‍ സംവിധായകന്‍ രോഹിത് ഷെട്ടിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രം ആരാധകര്‍ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ്.

ഇരുവരും 1982 ലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അംഗുറിന്റെ റീമേയ്ക്കിലൂടെ വീണ്ടും ഒരുമിക്കുമെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു.

ചിത്രത്തിന്റെ റീമേയ്‌ക്ക് അവകാശവും രോഹിത് ഷെട്ടി വാങ്ങിയിരുന്നതാണ്. എന്നാല്‍ ഈ റീമേയ്‌ക്ക് ഉണ്ടാവില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അംഗുര്‍ പോലൊരു സിനിമ ഷാരൂഖിനെ വച്ച് റീമേയ്‌ക്ക് ചെയ്യാനായാല്‍ അത് നല്ലത് തന്നെ. മനോഹരമായൊരു കഥയാണത്. എന്നാല്‍ അംഗുര്‍ പോലൊരു ലളിതമായ സിനിമ വലിയ ക്യാന്‍വാസില്‍ എടുക്കുമ്പോള്‍ അതിന്റെ മാധുര്യം നഷ്ടമാവും. മാത്രമല്ല, സിനിമ മറ്റൊരു തലത്തിലേക്ക് പോവുകയും ചെയ്യും. ഏതെങ്കിലും ഒരു കുന്നില്‍ പോയി രണ്ടു മാസം കൊണ്ട് ഈ സിനിമ ചിത്രീകരിച്ച് മടങ്ങിവരാനാവും. എന്നാല്‍, അത്തരത്തില്‍ ഈ സിനിമ ഒരുക്കണോ വേണ്ടയോ എന്നത് ചോദ്യമാണ്. രോഹിത് ഷെട്ടി പറയുന്നു.

Top