ഷാരൂഖ് ‍- അനുഷ്ക ചിത്രം ‘ജബ് ഹാരി മെറ്റ് സെജാല്‍’ തിയറ്ററുകളില്‍

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഷാരൂഖ് ഖാന്‍ – അനുഷ്ക ശര്‍മ്മ ജോഡിയുടെ ‘ജബ് ഹാരി മെറ്റ് സെജാല്‍’ തിയറ്ററുകളില്‍.

ഷാരൂഖ് ഖാന്‍ ടൂറിസ്റ്റ് ഗൈഡായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇംതിയാസ് അലിയാണ്.

ഇര്‍ഷാദ് കമിലിന്റെ വരികള്‍ക്ക് പ്രിതം സംഗീതം ഒരുക്കിയിരിക്കുന്നു. അര്‍ജിത് സിങ്ങാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top