പത്മാവതിയ്ക്ക് ഒരു അവസരം നല്കണമെന്ന അഭ്യര്‍ത്ഥനയുമായി ഷാഹിദ് കപൂര്‍

ഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ‘പത്മാവതി’യുടെ റിലീസ് തടയണമെന്ന് ആവശ്യമുന്നയിച്ച് പല സംഘടനകളും രംഗത്തെത്തിയപ്പോള്‍ പ്രതികരണവുമായി ഷാഹിദ് കപൂര്‍ രംഗത്ത്.

ചിത്രത്തിന് ഒരു അവസരം നല്‍കണമെന്ന് ഷാഹിദ് കപൂര്‍ അഭ്യര്‍ഥിച്ചു.

സഞ്ജയ് ലീലാ ബന്‍സാലിയും ‘പത്മാവതി’യായി വേഷമിട്ട ദീപികയും നേരത്തെ തന്നെ വിവാദങ്ങള്‍ക്ക് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

പത്മാവതി വളരെ വ്യത്യസ്തമായ ചിത്രമാമെന്നും, എല്ലാ ഇന്ത്യക്കാരും അതില്‍ അഭിമാനിക്കുമെന്നും താരം പറഞ്ഞു.

ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ എല്ലാവരും ചിത്രത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നുവെന്നും, ഇന്ത്യയില്‍ ഇത്തരം സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ എല്ലാവരും അഭിമാനിക്കുന്നുണ്ടെന്നും ഷാഹിദ് കപൂര്‍ പ്രതികരിച്ചു.

14ാം നൂറ്റാണ്ടിലെ രജ്പുത്ര രാജ്ഞി പത്മാവതിയുടെ കഥയാണ് സിനിമ പറയുന്നത്.

ദീപിക പദുക്കോണ്‍ റാണി പത്മാവതിയാകുമ്പോള്‍ പത്മാവതിയുടെ ഭര്‍ത്താവായാണ് ഷാഹിദ് കപൂര്‍ വേഷമിടുന്നത്.

രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയായും എത്തുന്നു.

പത്മാവതിയ്ക്ക് അല്ലാവുദിന്‍ ഖില്‍ജിയോട് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് സിനിമ പറയുന്നത്.

160 കോടി രൂപ മുതല്‍മുടക്കിലാണ് സിനിമ ചിത്രീകരിച്ചത്.

ബന്‍സാരി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top