അടുത്ത വര്‍ഷം ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായി വിരമിച്ചേക്കും: ഷാഹിദ് അഫ്രീദി

ടുത്ത വര്‍ഷത്തെ പിഎസ്എലിനു ശേഷം ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായി വിരമിച്ചേക്കുമെന്ന് പാക് ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി. രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് നേരത്തെ വിരമിച്ച താരം പാകിസ്താന്‍ പ്രീമിയര്‍ ലീഗില്‍ സജീവമായിരുന്നു.

കശ്മീര്‍ പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ മറ്റു ചില ടി-20 ലീഗുകളിലും അദ്ദേഹം പാഡണിഞ്ഞു. എന്നാല്‍, അടുത്ത വര്‍ഷത്തെ പിഎസ്എലിനു ശേഷം പൂര്‍ണമായി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നാണ് ഇപ്പോള്‍ അഫ്രീദിയുടെ പ്രഖ്യാപനം.

46 കാരനായ താരം നിലവില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്റെ താരമാണ്. എന്നാല്‍, വരുന്ന സീസണില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനായി കളിക്കാനാണ് തനിക്ക് താത്പര്യമെന്ന് അഫീദി പറഞ്ഞു. ”ചിലപ്പോള്‍ ഇതെന്റെ അവസാന പിഎസ്എല്‍ ആവും. മുള്‍ട്ടാന്‍ അനുവദിക്കുമെങ്കില്‍ എനിക്ക് വരുന്ന സീസണില്‍ ക്വെറ്റയില്‍ കളിക്കണം. എന്നെ വിടാന്‍ താത്പര്യമില്ലെങ്കില്‍ ഞാന്‍ മുള്‍ട്ടാനില്‍ തന്നെ കളിക്കും.”- അഫ്രീദി പറഞ്ഞു.

 

Top