അഞ്ചാമത്തെ പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി

പാകിസ്താന്റെ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ആണ് സന്തോഷം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലൂടെ എത്തിയിരിക്കുന്നത്. അഞ്ചാമത്തെ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷമാണ് താരം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘നാല് പെണ്‍കുട്ടികളെ നല്‍കി ദൈവം എന്നെ അനുഗ്രഹിച്ചു. ഇപ്പോള്‍ അഞ്ചാമത്തെ കുഞ്ഞിനെ നല്‍കിയും ദൈവം അനുഗ്രഹിക്കുന്നു…’ എന്ന കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു താരം എത്തിയത്.

വെള്ളിയാഴ്ച്ചയാണ് അഫ്രീദി-നാദിയ ദമ്പതികള്‍ക്ക് അഞ്ചാമത്തെ കുഞ്ഞ് ജനിച്ചത്.

‘ദൈവത്തിന്റെ അനന്തമായ അനുഗ്രഹവും കരുണയും എനിക്കൊപ്പമുണ്ട്. നാല് പെണ്‍കുട്ടികളെ നല്‍കി ദൈവം എന്നെ അനുഗ്രഹിച്ചു. ഇപ്പോള്‍ അഞ്ചാമത്തെ കുഞ്ഞിനെ നല്‍കിയും ദൈവം അനുഗ്രഹിക്കുന്നു. എല്ലാവരുമായും ഈ സന്തോഷം പങ്കുവെക്കുന്നു.’ അഞ്ചു പെണ്‍കുഞ്ഞുങ്ങളോടൊപ്പമുള്ള ചിത്രത്തോടൊപ്പം അഫ്രീദി ട്വീറ്റ് ചെയ്തു.


അമ്മയുടെ ബന്ധത്തിലുള്ള കസിന്‍ നദീറയാണ് അഫ്രീദിയുടെ ഭാര്യ.

Top