പാക്കിസ്ഥാനില്‍ വിടവാങ്ങല്‍ മത്സരം ലഭിക്കാത്തതില്‍ വിഷമം : ഷാഹിദ് അഫ്രീദി

Shahid-Afridi

പാക്കിസ്ഥാനില്‍ വിടവാങ്ങല്‍ മത്സരം ലഭിക്കാത്തതില്‍ ഏറെ വിഷമമുണ്ടെന്ന് പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി. എന്നാല്‍ തനിക്ക് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ തന്റെ അന്താരാഷ്ട്ര കരിയറിനു വിരാമമിടുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അഫ്രീദി പറഞ്ഞു. ഇത്രയും ചരിത്ര പ്രധാനമായ ഗ്രൗണ്ടില്‍ തന്റെ അവസാന മത്സരം കളിച്ചുവെന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിന്‍ഡീസിനെതിരെ അഫ്രീദിയുടെ നേതൃത്വത്തിലിറങ്ങിയ ലോക ഇലവനു കളി ജയിക്കുവാനോ മികവ് പുലര്‍ത്തുവാനോ സാധിച്ചിരുന്നില്ല. മത്സരത്തില്‍ 72 റണ്‍സിന്റെ വിജയമാണ് വിന്‍ഡീസ് നേടിയത്. വിന്‍ഡീസുമായുള്ള മത്സരം തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അവസാന മത്സരമായിരിക്കും എന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Top