Shahid Afridi hints at future in Pakistan politics

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ നായകന്‍ ശാഹിദ് അഫ്രീദി രാഷ്ട്രീയത്തില്‍ പ്രവേശിക്കാനൊരുങ്ങുന്നു.

പാക് മുന്‍ നയകനായിരുന്ന ഇമ്രാന്‍ ഖാന് പിന്നാലെ മറ്റൊരു താരം കൂടി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.അഫ്രീദി തന്നെയാണ് ബി.ബി.സി ഉര്‍ദുവിന് നല്‍കിയ അഭിമുഖത്തില്‍ ഈ വിവരം പുറത്ത് വിട്ടത്.

ഞാന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് താല്‍പര്യപ്പെടുന്നു. ചില സുഹൃത്തുക്കള്‍ പ്രവേശനത്തെ എതിര്‍ത്തിരുന്നു. എന്റെ അഭിപ്രായത്തില്‍ രാഷ്ട്രീയക്കാര്‍ ജനങ്ങളുടെ സേവകരാണ്.

ജനങ്ങളെ സേവിക്കേണ്ടത് അവരുടെ കര്‍ത്തവ്യമാണ്. ശാഹിദ് അഫ്രീദി
ഒരു ക്രിക്കറ്ററെന്ന നിലയില്‍ കളിയില്‍ തുടരുന്നതിന് പരിമിതികളുണ്ട്. ഞാനിപ്പോള്‍ കളിയില്‍ തുടരുന്നതിന് അനുയോജ്യനാണെന്ന് തന്നെയാണ് കരുതുന്നതെന്നും 36കാരനായ അഫ്രീദി കൂട്ടിച്ചേര്‍ത്തേു.

അതേസമയം ഏത് പാര്‍ട്ടിയുമായാണ് സഹകരിക്കാന്‍ അഫ്രീദി താല്‍പര്യം പ്രകടിപ്പിക്കുന്നതെന്ന് വെളിപ്പെടുത്തിയില്ല. പാകിസ്താന്‍ മുന്‍ നായകന്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയാണ് പാകിസ്താന്‍ തഹ്രീക്കെ ഇന്‍സാഫ് .

Top