കൊഹ്‌ലി ക്യാപ്റ്റനെന്ന നിലയില്‍ ഏറെ മെച്ചപ്പെടാനുണ്ടെന്ന് ഷാഹിദ് അഫ്രീദി

kohli

ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി തന്റെ ഇഷ്ട കളിക്കാരനാണെന്ന് ഷാഹിദ് അഫ്രീദി്. എന്നാല്‍, അദ്ദേഹം മികച്ച കളിക്കാരനാണെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ ഏറെ മെച്ചപ്പെടാനുണ്ടെന്ന് അഫ്രീദി പറഞ്ഞു.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന പരമ്പര വലിയ ആവേശത്തോടെയാണ് കാണുന്നത്. ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കാന്‍ ഈ ഇന്ത്യന്‍ ടീമിന് കഴിയും. പക്ഷെ, കളിക്കാര്‍ ടീമെന്ന നിലയില്‍ പോരാടണമെന്നും അഫ്രീദി വ്യക്തമാക്കി.

സൗത്ത് ആഫ്രിക്കയിലും ഇംഗ്ലണ്ടിലും കോലിയുടെ ക്യാപ്റ്റന്‍സി നാം കണ്ടതാണ്. ഫീല്‍ഡ് വിന്യാസത്തിലും ബൗളിങ് മാറ്റത്തിലും മുന്നേറാനുണ്ട്. രണ്ടുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തിട്ട്. ക്യാപ്റ്റനെന്ന നിലയില്‍ പരിചയ സമ്പന്നത നേടാന്‍ സമയമെടുക്കുമെന്നും അഫ്രീദി വ്യക്തമാക്കി.

Top