ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങൾ രചിച്ച ഷാഹി കബീർ സംവിധായകനാകുന്നു ; ചിത്രത്തിന്റെ ആദ്യ പോസ്റ്ററിറങ്ങി

ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങൾ രചിച്ച ഷാഹി കബീര്‍ സംവിധായകാനാകുന്നു. ഇലവീഴാപൂഞ്ചിറ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. സൗബിൻ ഷാഹിർ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിൽ സുധി കോപ്പ, ജൂഡ്‌ ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

മലയാളത്തിൽ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച് ഡി ആറില്‍ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്ത്രത്തിനുണ്ട്. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ‘ഇലവീഴാപൂഞ്ചിറ’ എന്ന വിനോദസഞ്ചാര മേഖലയിലാണ്‌ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌. പൊലീസ് സ്റ്റോറിയാണ് ചിത്രം. കാഴ്ചകൾക്കൊപ്പം തന്നെ ശബ്ദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രം, ആസ്വാദകർക്ക്‌‌ പുത്തൻ ദൃശ്യ, ശ്രവ്യാനുഭവം വാഗ്ദാനം ചെയ്യുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു.

First Look Poster

Top