അമിത് ഷായുടെ വസതിയിലേയ്ക്ക് ഷാഹീന്‍ ബാഗ് സമരക്കാരുടെ മാര്‍ച്ച്; അനുമതി നിഷേധിച്ച് പൊലീസ്

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേയ്ക്ക് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗ് സമരക്കാര്‍ നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ജാഥ നടത്താനായിരുന്നു സമരസമിതി പദ്ധതിയിട്ടിരുന്നത്.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്, പ്രധാനമായും പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണം എന്ന ആവശ്യമുന്നയിച്ചാണ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്.

പൗരത്വ നിയമത്തെക്കുറിച്ച് ആശങ്കയുള്ളവരുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് അമിത്ഷ നേരത്തെ പറഞ്ഞിരുന്നു.കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയിലായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഇത് കണക്കിലെടുത്താണ് ചര്‍ച്ചക്ക് തയ്യാറാണെന്ന് സമരക്കാര്‍ അറിയിച്ചത്.

Top