101 ദിവസത്തിന് ശേഷം ഷഹീന്‍ബാഗിലെ സമരക്കാരെ ഒഴിപ്പിച്ച് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ ആരംഭിച്ച പ്രക്ഷോഭം അവസാനിപ്പിച്ച് പൊലീസ്. കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ സമരം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പൊലീസ് സമരക്കാരെ അറിയിച്ചു. സമരപ്പന്തലിലെ കസേരകള്‍ എടുത്തുമാറ്റുകയും സ്ഥലത്ത് പൊലീസ് വിന്യാസം കൂട്ടുകയും ചെയ്തു.

സമരം ആരംഭിച്ച് 101 ദിവസത്തിന് ശേഷമാണ് ഇവിടെ നിന്ന് സമരക്കാരെ ഒഴിപ്പിക്കുന്നത്. കലാപബാധിത പ്രദേശങ്ങളിലും പൊലീസിന്റെ കനത്ത സുരക്ഷ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് രോഗബാധ പടരുന്ന പശ്ചാത്തലത്തില്‍ സമരം തുടരുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമരക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. കെജ്‌രിവാളിന്റെ അഭ്യര്‍ത്ഥന സമരസമിതി പൂര്‍ണമായും തള്ളിക്കളഞ്ഞിരുന്നു. സമരത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നാണ് സമരസമിതി അംഗങ്ങള്‍ വ്യക്തമാക്കിയത്.

Top