മധ്യസ്ഥ സംഘത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും; ഹര്‍ജിയില്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ഷബീന്‍ ബാഗ് സമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയമിച്ച മധ്യസ്ഥ സംഘത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. മധ്യസ്ഥ സംഘത്തിലെ അംഗങ്ങളായ സാധന രാമചന്ദ്രന്‍, സഞ്ജയ് ഹെഡ്‌ഗേ എന്നിവര്‍ ചേര്‍ന്നാണ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. സമരക്കാരുമായി 4 തവണയാണ് സംഘം ചര്‍ച്ച നടത്തിയത്. അതേ സമയം സമരത്തിനെതിരായ ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും.

സമരം സമാധാനപരമെന്ന് കോടതി നിയോഗിച്ച മധ്യസ്ഥ സംഘാംഗമായ വജാഹത്ത് ഹബീബുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സമരസ്ഥലത്തിന് ചുറ്റുമുള്ള അഞ്ച് സമാന്തര പാതകള്‍ പൊലീസ് അടച്ചെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സമരപ്പന്തലിനോട് ചേര്‍ന്ന് പൊലീസ് അടച്ച ഒമ്പതാം നമ്പര്‍ കാളിന്ദി കുഞ്ച്, നോയിഡ റോഡ് കഴിഞ്ഞ ദിവസം സമരക്കാര്‍ തുറന്നിരുന്നു.

Top