ഷഹീന്‍ബാഗ് ചാവേര്‍ ബോംബര്‍മാരുടെ പ്രജനന കേന്ദ്രം; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന ഷഹീന്‍ബാഗിലെ സമരക്കാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഷഹീന്‍ബാഗ് ചാവേര്‍ ബോംബര്‍മാരുടെ പ്രജനന കേന്ദ്രമായി മാറുകയാണെന്നാണ് ഗിരിരാജ് സിംഗിന്റെ വിവാദ പരാമര്‍ശം.

“ഹീന്‍ബാഗ് ഇപ്പോഴൊരു സമരകേന്ദ്രമല്ല. ചാവേറുകളെയാണവിടെ വളര്‍ത്തിക്കൊണ്ടുവരുന്നത്. രാജ്യത്തിനെതിരായ ഗൂഢാലോചന രാജ്യതലസ്ഥാനത്ത് തന്നെ നടന്നുകൊണ്ടിരിക്കുന്നു”- ഗിരിരാജ് സിങ് ആരോപിച്ചു.

രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തുന്ന ചാവേറുകളുടെ പ്രജനന കേന്ദ്രമായി ഷഹീന്‍ബാഗ് മാറിയിരിക്കുന്നു. സമരത്തില്‍ ഒരു കുഞ്ഞ് മരിക്കുന്നു. അവന്റെ അമ്മ എന്റെ മകന്‍ രക്തസാക്ഷിയാണെന്ന് പറയുന്നു. ഇത് എന്താണ്, ചാവേര്‍ ബോംബല്ലേയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുംപിരി കൊണ്ട് നില്‍ക്കവേയാണ് സമരക്കാരെ ആക്ഷേപിക്കുന്ന ട്വീറ്റുമായി കേന്ദ്രമന്ത്രി രംഗത്ത് വന്നത്.

Top