ആര്യ- സയേഷ വിവാഹം പ്രണയ വിവാഹമല്ലെന്ന് ഷഹീന്‍ ബാനു

റെ വിവാദങ്ങള്‍ സൃഷ്ടിച്ച ബന്ധമാണ് തെന്നിന്ത്യന്‍ താരം ആര്യയുടേയും സയേഷയുടേയും. ഏറെ നാളായി ഇവര്‍ പ്രണയത്തിലായിരുന്നു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തന്നെ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സയേഷയുടെ അമ്മ ഷഹീന്‍ ബാനു.

ആര്യയുടെ വീട്ടുകാര്‍ ആലോചനയുമായി വന്നതാണെന്നും ആലോചനക്ക് തങ്ങളുടെ കുടുംബം സമ്മതമറിയിക്കുകയായിരുന്നുവെന്നും ഷഹീന്‍ ബാനു പറഞ്ഞു. ഗജനീകാന്തിന്റെ ഷൂട്ടിങ്ങ് സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത് എന്ന വാര്‍ത്ത തെറ്റാണെന്നും ബാനു പറഞ്ഞു.

സിനിമയില്‍ മോഡേണ്‍ വേഷങ്ങള്‍ ചെയ്യുന്ന സയേഷ ജീവിതത്തില്‍ ഒരു സാധാരണ പെണ്‍കുട്ടിയാണെന്നും ഷഹീന്‍ പറഞ്ഞു.
ആര്യ ജീവിതത്തെ വളരെ ലാഘവത്തോടെ കാണുന്ന വ്യക്തിയാണെന്നാണ് പൊതുധാരണ. എന്നാല്‍ ഗോസിപ്പുകള്‍ പോലെയല്ല. ജീവിതത്തെ വളരെ ഗൗരവത്തോടെ നോക്കി കാണുന്ന വ്യക്തിയാണ് ആര്യ. ഇരു കുടുംബത്തിന്റെയും ആശീര്‍വാദത്തോടെ വിവാഹം മാര്‍ച്ചില്‍ നടത്തുമെന്നും ഷഹീന്‍ കൂട്ടിച്ചേര്‍ത്തു.

Top