മോഹന്‍ലാല്‍ ഇല്ലെങ്കില്‍ എന്നേ മലയാള സിനിമ പിരിച്ചുവിടേണ്ടിയിരുന്നു!: ഷഹബാസ് അമന്‍

mohanlal

ന്ന് ജന്മദിനമാഘോഷിക്കുന്ന താരഇതിഹാസം മോഹന്‍ലാലിനെ പ്രശംസിച്ച് ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍. ‘മോഹന്‍ലാല്‍ ഇല്ലായിരുന്നുവെങ്കില്‍ എന്നേ മലയാള സിനിമ പിരിച്ചുവിടേണ്ടി വരുമായിരുന്നു എന്ന വാചകത്തോടെയാണ് അദ്ദേഹം മോഹന്‍ലാലിനെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

മമ്മുട്ടി ഇല്ലാത്ത ഒരു ചിത്രവും ഒരു മമ്മുട്ടി ചിത്രമേയല്ല ! എന്നാല്‍ മോഹന്‍ലാല്‍ ഇല്ലാത്തവ പോലും മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രങ്ങളാണു! അത് കൊണ്ട് കംപ്ലീറ്റ്‌ ആക്ടര്‍ എന്നതിനേക്കാളും ഒരു സമ്പൂര്‍ണ്ണ വെല്ലുവിളി എന്നതാണു മോഹന്‍ലാലിന്റെ വലിപ്പം! ‘ഏയ് അങ്ങനെയൊന്നുമില്ല’ എന്ന നിലക്ക് തോള്‍ ചെരിച്ചും കൈ കുടഞ്ഞും കണ്ണിറുക്കിച്ചിരിച്ചും അയാള്‍ ആ വെല്ലുവിളി തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു! വ്യക്തിപരമായ അടുത്ത് നിരീക്ഷണം വെച്ച് പറയുകയാണെങ്കില്‍ ലാലേട്ടനു (മോഹന്‍ലാല്‍) തന്നെ അത് സ്വയം അറിയാം എന്ന് തോന്നുന്നു! മലയാള സിനിമയെ നിര്‍ണ്ണയിക്കുന്ന ആ മനശാസ്ത്രഘടകം താന്‍ ആണെന്ന്!- ഷഹബാസ് കുറിച്ചു.

Top