ബോളിവുഡ് നടന്‍ ഷഹബാസ് ഖാനെതിരെ ലൈംഗിക പീഡനക്കേസ്

മുംബൈ: പ്രമുഖ ബോളിവുഡ് നടന്‍ ഷഹബാസ് ഖാനെതിരെ കേസ്. കൗമാരപ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിക്കല്‍, ലൈംഗികാതിക്രമം എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് നടനെതിരെ കേസ്. വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് ഓഷിവാര പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബോളിവുഡ് നടനായ ഷഹബാസ് ഖാന്‍ പ്രമുഖ ക്ലാസിക്കല്‍ മ്യൂസിക്ക് ഗായകനും പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവുമായ ഉസ്താദ് അമിര്‍ ഖാന്റെ മകനാണ് യുഗ്, ദി ഗ്രേറ്റ് മറാത്ത, ചന്ദ്രകാന്ത, തെന്നാലി രാമന്‍ തുടങ്ങി നിരവധി സിനിമ, ടിവി ഷോകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുള്ളയാളാണ് ഷഹബാസ്.

Top