മാലിദ്വീപ് ആഭ്യന്തര മന്ത്രി- അമിത് ഷാ കൂടിക്കാഴ്ച്ച ഇന്ന്…!

ന്യൂഡല്‍ഹി: മാലിദ്വീപ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഇമ്രാന്‍ അബ്ദുല്ലയുമായി ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളുടെയും സുരക്ഷാ സഹകരണമാണ് കൂടിക്കാഴ്ച്ചയുടെ മുഖ്യ അജണ്ടയിലുള്ളത്. ഇന്നലെ ഷെയ്ഖ് ഇമ്രാന്‍ അബ്ദുല്ല ഇന്ത്യയിലെത്തിയിരുന്നു. നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനമാണ് ഷെയ്ഖ് ഇമ്രാന്‍ അബ്ദുല്ലയുടേത്.

2012 ഫെബ്രുവരി മുതല്‍ 2018 നവംബര്‍ വരെയുള്ള കാലയളവില്‍ അത്ര നല്ല ബന്ധമല്ല ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്നത്. എന്നാല്‍ അതിനു മുന്‍പുള്ള കാലഘട്ടങ്ങളില്‍ അടുത്ത ബന്ധമാണ് ഇരു രാജ്യങ്ങളും സൂക്ഷിച്ചിരുന്നത്. ഇതാദ്യമായാണ് അമിത് ഷാ ഷെയ്ഖ് ഇമ്രാന്‍ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടക്കുന്നത്.

Top