റ​ഫാ​ല്‍ ; നു​ണ പ്ര​ച​രി​പ്പി​ച്ച കോണ്‍ഗ്രസും പാര്‍ട്ടി നേതാക്കളും മാപ്പു പറയണമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി : രാജ്യതാത്പര്യം മറന്ന് തെറ്റായ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസും പാര്‍ട്ടി നേതാക്കളും മാപ്പു പറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരേ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അമിത്ഷാ.

സത്യത്തിന്റെ വിജയവും മോദി സര്‍ക്കാരിനുള്ള അംഗീകരവുമാണ് വിധിയെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പ്രധാനമന്ത്രിയെ കള്ളനെന്നു വിളിച്ച രാഹുലിന് കോടതിയില്‍ മാപ്പു പറയേണ്ടി വന്നില്ലേയെന്നും, രാഹുലിനും കോണ്‍ഗ്രസിനും റഫാല്‍ ഇടപാടിന്റെ തുകയെന്താണെന്ന് പോലും അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

2018 ഡിസംബറില്‍ പുറപ്പെടുവിച്ച വിധി പുനഃപ്പരിശോധിക്കേണ്ട സാഹചര്യമില്ലെന്നാണ് പരമോന്നത കോടതി വ്യക്തമാക്കിയത്. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് പരാതിക്കാരുടെ ഹര്‍ജികള്‍ കോടതി തള്ളിയത്.

റഫാല്‍ കരാറില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന പരാതിക്കാരുടെ വാദവും കോടതി അംഗീകരിച്ചില്ല. 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനില്‍ നിന്നും വാങ്ങുന്നതില്‍ യാതൊരു സംശയങ്ങള്‍ക്കും ഇടയില്ലെന്നാണ് സുപ്രീംകോടതിയുടെ 2018ലെ വിധി. തെരഞ്ഞെടുപ്പ് കാലത്ത് റഫാല്‍ അഴിമതി ആരോപണം ഉയര്‍ത്തിയ പ്രതിപക്ഷത്തിനും വിധി തിരിച്ചടിയാണ്.

Top