ഷാരൂഖിന്റെ മകള്‍ സുഹാനയും അഭിനയ രംഗത്തേക്ക്

കിങ് ഖാന്റെ മകളും സിനിമയിലേക്ക്. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ദ ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ’എന്ന ഇംഗ്ലീഷ് ഹ്രസ്വ ചിത്രത്തിലാണ് സുഹാന അഭിനയിക്കുന്നത്.

സുഹാനയുടെ സുഹൃത്തും സഹപാഠിയുമായ തിയോ ജിമെനോയാണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പോസ്റ്റര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. സുഹാനയുടെ ബോളിവുഡ് പ്രവേശനത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികള്‍.

Top